മലയാളി യാത്രക്കാര്‍ക്ക് ആശ്വാസം; ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് 1550 രൂപയ്ക്ക് രാജകീയ യാത്ര, കെഎസ്‌ആര്‍ടിസിയുടെ ഫ്ലൈബസ് നാളെ മുതല്‍

കോഴിക്കോട്: കേരളത്തിലേക്കുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആദ്യ ഫ്ലൈ ബസ് സർവീസിന് നാളെ തുടക്കം.
കോഴിക്കോട് നിന്ന് രാത്രി 7.30നാണ് മടക്കയാത്ര. പിറ്റേദിവസം പുലർച്ചെ 05.15ന് ബംഗളുരു വിമാനത്താവളത്തില്‍ എത്തും. ബംഗളുരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഉണ്ടാകും. കല്പറ്റ രാത്രി 8.40, മാനന്തവാടി 9.15, കുട്ട : 10.15, ഗോണികോപ്പ: 10.50,ഹൻസുർ : 11.00, മൈസുരുl:12.30 എന്നിങ്ങനെയാണ് മടക്കയാത്രയില്‍ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. ബംഗളുരു – കോഴിക്കോട് യാത്രയ്ക്ക് 1550 രൂപയാണ് ടിക്കറ്റ് നിരക്ക്. ബംഗളുരുവില്‍ വിമാനമിറങ്ങി നാട്ടിലെത്താൻ ടാക്സി വിളിക്കുന്നവർക്ക് ഫ്ലൈ ബസ് സവീസ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍

