കാസര്‍കോട് നഗരത്തിൽ സ്കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട്
മറിഞ്ഞ് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; അപകട കാരണം അമിത വേഗത, സിസിടിവി ദൃശ്യം

കാസര്‍കോട്: കാസര്‍കോട് ടൗണില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് 8 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. കാസര്‍കോട് നഗരപരിധിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് ഇന്ന്
രാവിലെ കാസര്‍കോട് എം.ജി റോഡിലെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.
മഡോണ യു.പി സ്‌കൂളിലെ 4 വിദ്യാര്‍ത്ഥികള്‍ക്കും ടൗണ്‍ യു.പി സ്‌കൂളിലെ 3 വിദ്യാര്‍ത്ഥികള്‍ക്കും പള്ളം എല്‍.പി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.
എല്ലാവരെയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍
അപകടത്തിന്റെ കാരണം അമിത വേഗതയാണെന്ന് cctv ദൃശ്യം വ്യക്തമാക്കുന്നുണ്ട്, പിഞ്ചു കുഞ്ഞുങ്ങളെ അമിതവേഗതയിൽ സ്കൂളിലേക്ക് കുത്തിനിറച്ച് കൊണ്ട് പോകുന്നത് തന്നെ അപകടം ക്ഷണിച്ച് വരുത്തലാണ്

