ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ഡോക്ടർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സിഎംഒ എംഡിഎംഎ കേസിൽ പിടിയിൽ

തലശേരി: മെത്താഫിറ്റുമിനുമായി തലശ്ശേരി പൊലീസ് പിടികൂടിയ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. അഖിലിനെ തത് സ്ഥാനത്തുനിന്നും പുറത്താക്കി.
പത്രക്കുറിപ്പിലാണ് ആശുപത്രി അധികൃതർ നിലപാട് വ്യക്തമാക്കിയത്
ഇന്ദിരാഗാന്ധി ആശുപത്രിയിലെ മെഡിക്കോ-ലീഗൽ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ഡോ. അഖിൽ. മെത്താംഫെറ്റമിൻ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി
“ഇന്ദിരാഗാന്ധി ആശുപത്രിയിലെ മെഡിക്കോ-ലീഗൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരനായ ഡോക്ടർ അഖിലിനെ പ്രസ്തുത തസ്തികയിൽ നിന്നും നീക്കം ചെയ്തതായി അറിയിക്കുന്നു” എന്നാണ് മാനേജ്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്
മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ന്റെ ഭാഗമായാണ് ഡോ. അഖിൽ പിടിയിലായത്……

