വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണം; രാഹുൽ ഗാന്ധി

ന്യുഡൽഹി: സമരം ചെയ്ത വിദ്യാർഥികളെ ഡൽഹി പൊലീസ് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ ചോദ്യമാണ് സഭയിൽ ഉയർത്തിയതെന്നും പല തവണ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടും സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മാപ്പ് പറഞ്ഞാൽ പാർലമെന്റിൽ തുടർന്ന് സംസാരിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞു. ആർഎസ്എസിനോടും ബി.ജെ.പിയോടും മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്റെ അവകാശമാണ് സംസാരിക്കുകയെന്നത്. പാർലമെന്റ് മാർച്ചിൽ പൊലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു. പെല്ലറ്റ് ഗൺ വിദ്യാർഥികൾക്ക് നേരെ ഉപയോഗിച്ചു. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു. അമിത് ഷാ ആണ് എല്ലാത്തിനും ഉത്തരവാദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർഥികൾക്ക് നേരെ പ്രതിഷേധ നടപടി പാടില്ല.അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. വിദ്യാർഥികൾക്ക് നീതി വേണം, പൊലീസിനെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ ഒരാളെപ്പോലും ഇതുവരെയും ശിക്ഷിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് പത്തുവർഷം ശിക്ഷ കൊടുക്കുക. പേപ്പർ ചോർച്ചകൾ ഇനിയും ഉണ്ടാകും. നിയമങ്ങൾ റബർ സ്റ്റാമ്പുകളായി മാറും. അമിത് ഷാ രാജിവെക്കും വരെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

