ചട്ടഞ്ചാൽ ഹിദായത്തുൽ ഇസ്ലാം മദ്റസ മീലാദ് ഫെസ്റ്റ് വുലിദൽ ഹബീബ് 1501 ലോഗോ പ്രകാശനം ചെയ്തു

ചട്ടഞ്ചാൽ: ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ മീലാദ് ഫെസ്റ്റ് ‘വുലിദൽ ഹബീബ് 1501’ (WULIDAL HABEEB 1501) ലോഗോ പ്രകാശനം ചട്ടഞ്ചാൽ മഹല്ല് ഖത്തീബ് അബ്ദുൽ ഷുക്കൂർ ഫൈസി നിർവഹിച്ചു.
ചടങ്ങിൽ സദർ മുഅല്ലിം മുർഷിദ് ഇർഫാനി, ശമ്മാസ് സഫാവി, സുഫിയാൻ നിസാമി, അനസ് ഹുദവി, മുബാറക് റഹ്മാനി, മുഫാദ് ഫൈസി, സിദ്ധീഖ് അസ്ഹരി, ഇസ്മായിൽ മൗലവി, അബ്ദുറഹ്മാൻ ദാരിമി, അസീസ് ട്രെൻഡ് തുടങ്ങിയവർ സംബന്ധിച്ചു.

