KSDLIVENEWS

Real news for everyone

പരസ്യ പ്രസ്താവനകൾ :സമസ്ത മുശാവറ ഗൗരവമായി ചർച്ച ചെയ്യും: ജിഫ്രി തങ്ങൾ

SHARE THIS ON

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേയും പോഷക സംഘടനകളുടേയും ചില നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും മുശാവറ ഗൗരവമായി ചർച്ച ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. കെ. ഉമർ ഫൈസി മുക്കം സി.പി.എം സെമിനാറിൽ നടത്തിയ പ്രസംഗം മുശാവറ ഗൗരവപൂർവ്വം പരിശോധിക്കും. സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതാക്കൾ സംഘടന അച്ചടക്കത്തിനും നിലപാടുകൾക്കും നിരക്കാത്ത വിധം പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും നടത്തുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രസ്താവനകൾ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതിൽ ആരും വഞ്ചിതരാവരുതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും മുശാവറ യോഗം ചേർന്നു തീരുമാനിക്കുന്നതാണെന്നും അത് ഉത്തരവാദപ്പെട്ടവർ വിശദീകരിക്കുന്നതാണെന്നും തങ്ങൾ പറഞ്ഞു.

error: Content is protected !!