KSDLIVENEWS

Real news for everyone

ഭാര്യ വിവാഹമോചനത്തിന് കേസ് നല്‍കി; അമ്മായിയമ്മയുടെ കാറിന്റെ ടയര്‍ കുത്തിക്കീറി മരുമകന്‍, കേസ്

SHARE THIS ON

കണ്ണൂര്‍: ഭാര്യ വിവാഹമോചനത്തിന് കേസ് നല്‍കിയതിനെ തുടര്‍ന്ന് അമ്മായിയമ്മയുടെ കാറിന്റെ ടയര്‍ കുത്തിക്കീറി മരുമകൻ. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ പരിയാരം സ്വദേശി ദീപക്കിനെതിരെയാണ് കേസെടുത്തത്. പെരിന്തട്ട സ്വദേശിയുടെ പരാതിയിലാണ് നടപടി. ഓഫീസിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ടയറാണ് കുത്തികീറിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മഞ്ഞ റെയിന്‍ കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ ഒരാള്‍ ടയറുകള്‍ കുത്തിക്കീറുന്നത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!