KSDLIVENEWS

Real news for everyone

ടയര്‍ പഞ്ചറായി; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു, സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം

SHARE THIS ON

ദമാം: സൗദിയില്‍ വാഹനപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ഷൗക്കത്തലി (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ജുബൈല്‍ ദമ്മാം ഹൈവേയിലായിരുന്നു അപകടം.

മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി
റിയാദില്‍ നിന്നും ജോലിക്കായി ജുബൈലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഷൗക്കത്തലി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം. രാവിലെ ഏഴര മണിയോടെ ടയര്‍ പഞ്ചറായ വിവരം ഷൗക്കത്ത് സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് ശേഷം മിനിറ്റുകള്‍ക്ക് ശേഷമാണ് അപകട വാര്‍ത്തയെത്തിയത്.

ഇരുപത് വര്‍ഷമായി സൗദിയില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!