KSDLIVENEWS

Real news for everyone

കണ്ണൂരില്‍ തല കറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി; പ്രതിഷേധം

SHARE THIS ON

കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍ കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി.

തല കറങ്ങി വീണ ആറാം ക്ലാസ് വിദ്യാര്‍ഥിയോട് ചത്തില്ലേ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു. അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് പ്രതിഷേധവുമായെത്തി. സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കുട്ടിക്ക് സോഡിയം കുറയുന്ന അസുഖമുണ്ടായിരുന്നു എന്നാണ് വിവരം. ആരോപണവിധേയായ അധ്യാപിക രണ്ടുദിവസം മുമ്പാണ് സ്‌കൂളില്‍ ജോയിന്‍ ചെയ്തത്. അതുകൊണ്ട് തന്നെ കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കുട്ടി വീണപ്പോള്‍ ശ്രദ്ധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് അധ്യാപിക സമ്മതിച്ചു. എന്നാല്‍ കുട്ടിയെ ചവിട്ടുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. അതേസമയം ദൃക്‌സാക്ഷികളായ കുട്ടികൾ ആരോപണങ്ങൾ ശരിവെച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!