കേരള സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: എസ്എഫ്ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന 71 കോളേജുകളില്‍ 62 ലും എസ്എഫ്ഐ വിജയിച്ചു. തിരുവനന്തപുരത്ത് 31 കോളേജുകളില്‍ 29 കോളജുകളിലും കൊല്ലത്ത് 18 ല്‍ 12 കോളേജുകളിലും എസ്എഫ്ഐക്ക് നേട്ടം കൈവരിക്കാനായി. ആലപ്പുഴ ജില്ലയില്‍ മുഴുവന്‍ കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.
പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് മികച്ച വിജയം നേടാനായി. നെയ്യാറ്റിന്‍കര പോളിടെക്നിക്, കൈമനം വനിതാ പോളിടെക്നിക്, വട്ടിയൂര്‍കാവ് സെന്‍ട്രല്‍ പോളിടെക്നിക് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ തേരോട്ടം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പല കോളേജുകളിലും സംഘര്‍ഷം ഉണ്ടായി. ചിലയിടങ്ങളില്‍ പോലീസ് ബലം പ്രയോഗിക്കേണ്ടി വന്നു.

