KSDLIVENEWS

Real news for everyone

ബദിയടുക്കിയിൽ പതിനേഴുകാരിയെ രഹസ്യമായി വിവാഹം ചെയ്തുകൊടുത്തെന്ന് പരാതി; പോലീസ് കേസെടുത്തു

SHARE THIS ON

ബദിയടുക്ക: 17കാരിയെ രഹസ്യമായി വിവാഹം ചെയ്തുകൊടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉന്നതിയില്‍ താമസിക്കുന്ന 17കാരിയെയാണ് മംഗളൂരു സ്വദേശിയായ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തത്. ഇതുസംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ബദിയടുക്ക പൊലീസ്  ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഒത്താശയോടെയാണ് വിവാഹം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!