KSDLIVENEWS

Real news for everyone

ഓപറേഷൻ പി ഹണ്ട്: ജില്ലയിൽ നിരവധിപേർ പൊലീസ് പിടിയിൽ; 7 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു, 8 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിൽ ഒാപറേഷൻ ‘പി ഹണ്ടി’ന്റെ ഭാഗമായി 11 ഇടങ്ങളിൽ റെയ്ഡ് നടത്തി ഏഴ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എട്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ, വിഡിയോ എന്നിവ ഇൻറർനെറ്റ് വഴി തിരഞ്ഞത്, കണ്ടത്, കൈമാറിയത് എന്നിവക്കാണ് നടപടി.

കുട്ടികൾക്ക് നേരേയുള്ള ലൈംഗിഗാതിക്രമങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കുമേൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ല പൊലീസ് മേധാവി പി. നിധിൻരാജ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ല സൈബർ സെൽ, സൈബർ ക്രൈം നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ പൊലീസ് പരിശോധനക്കയച്ചു.

മ​ഡി​യ​നി​ൽ​നി​ന്ന്​ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 26കാ​ര​നി​ൽ​നി​ന്ന്​ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട ഫോ​ൺ പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ഉ​ദ്യാ​വാ​ർ സ്വ​ദേ​ശി​യാ​യ 18 കാ​ര​നെ കു​ട്ടി​ക​ളു​ടെ ന​ഗ്ന വി​ഡി​യോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​തി​ന് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 47 കാ​ര​നെ മൗ​വ്വ​ലി​ൽ​നി​ന്ന്​ ബേ​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. മാ​ലോം അ​തി​രു​മാ​വ് സ്വ​ദേ​ശി​യാ​യ 25 കാ​ര​നെ ഫോ​ൺ സ​ഹി​തം വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തു. പു​ത്തി​ഗെ ഉ​ജ്ജം​പ​ദ​വ് സ്വ​ദേ​ശി​യാ​യ 28കാ​ര​നെ കു​മ്പ​ള പൊ​ലീ​സ് പി​ടി​കൂ​ടി. പെ​ർ​ണ സ്വ​ദേ​ശി​യാ​യ 44 കാ​ര​നെ കു​മ്പ​ള പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പി​ടി​കൂ​ടി​യി​രു​ന്നു.

മാങ്ങാട് സ്വദേശിയായ 43 കാരനെ കാഞ്ഞങ്ങാട് മൽസ്യമാർക്കറ്റ് പരിസരത്തുനിന്ന് ഹോസ്ദുർഗ് പൊലീസ് ഫോൺ സഹിതം പിടികൂടി കേസെടുത്തു.

error: Content is protected !!