ദില്ലി ഇന്നും കലുഷിതമാകും, തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടർന്ന് കോൺഗ്രസ്, മാർച്ചിന് അനുമതി തേടി സിജെപിയും

ദില്ലി: ദില്ലിയിൽ നടത്തിയ വമ്പൻ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടർന്ന് കോൺഗ്രസ്. ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഈക്കാര്യത്തിൽ പിന്തുണ തേടുകയും ദില്ലിയിൽ തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ജന്തർമന്തർ മാർച്ചിനുള്ള അനുമതി തേടി സിജെപി നേതൃത്വം ഇന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തും.
തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് കനത്ത ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനിൽനിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി. വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7.45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രവർത്തകർ രാഹുലിന് വലയംതീർത്തെങ്കിലും പൊലീസ് അദ്ദേഹത്തെ വലിച്ചിഴിച്ച് വാഹനത്തിൽ കയറ്റി കിങ്സ് വേ ക്യാമ്പിൽ എത്തിക്കുകയായിരുന്നു. ഇവിടെ പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചത് വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളിൽ നയിച്ചു.
പിന്നീട് ക്യാമ്പിൽ എത്തിച്ച എംപിമാരെ അടക്കം വിട്ടയച്ചു. ഇന്നും വീണ്ടും ഇതുസംബന്ധിച്ച് തുടർ പ്രതിഷേധങ്ങൾ ഇന്നും നടക്കാനാണ് സാധ്യത. ഇതോടെ നാളെയും ദില്ലി കനത്ത ജാഗ്രതയിലാണ്. അതെസമയം മുഖ്യരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടരുകയാണ് കോൺഗ്രസ്. ഇന്നലത്തെ അകാശവാണിക്കുള്ളിൽ നടന്ന പ്രതിഷേധത്തിൽ കൂടിയലോചന ഇല്ലാതെ കോൺഗ്രസ് കുത്തിയിരിപ്പു സമരം നടത്തിയതിൽ വലിയ അതൃപ്ചക്ക് ഇടയാക്കിയിരകുന്നു.ഇവരുമായി കോൺഗ്രസ് നേതൃത്വം സംസാരിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഈക്കാര്യത്തിൽ പിന്തുണ തേടുകയും ദില്ലിയിൽ തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

