ഭർത്താവ് മാലമോഷണ കേസിൽ അറസ്റ്റിലായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഭാര്യയുടെ അന്ത്യകർമങ്ങൾക്ക് ക്രമീകരണമൊരുക്കി പോലീസ്

പൊന്‍കുന്നം: ഭര്‍ത്താവ് മാലമോഷണ കേസില്‍ അറസ്റ്റിലായതില്‍ മനംനൊന്ത് ജീവനൊടുക്കിയ യുവതിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ക്രമീകരണമൊരുക്കി പൊലീസ്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്ത്രീയുടെ മാല പൊട്ടിച്ച കേസില്‍ അറസ്റ്റിലായ പീരുമേട് ആലടിയില്‍ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ ഭാര്യയാണ് ഭര്‍ത്താവിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. അച്ഛന് ജയിലില്‍ കഴിയുകയും ‘അമ്മ ജീവനൊടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇവരുടെ മകനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
ഇരുവരുടെയും ബന്ധുക്കളെക്കുറിച്ച് പൊലീസിനോ അയല്‍ക്കാര്‍ക്കോ വിവരം ലഭിച്ചില്ല. തുടര്‍ന്ന് പൊന്‍കുന്നം പൊലീസ് മുന്‍കൈയെടുത്ത് സംസ്കാരത്തിന് ക്രമീകരണം ഏര്‍പ്പെടുത്തുകയായിരുന്നു.റിമാന്‍ഡിലായിരുന്ന ഭര്‍ത്താവിനെ പ്രത്യേക അനുമതി വാങ്ങി പൊലീസ് അന്ത്യോപചാരം നടത്താന്‍ എത്തിച്ചു. കട്ടപ്പന ഇരുപതേക്കറിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. മകനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവിടെയെത്തിച്ചു.
പിന്നീട് ഹിന്ദു ആചാരപ്രകാരം ചടങ്ങുകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.എസ്. രാജീവിന്റെ നേതൃത്വത്തിെല സംഘം ഏര്‍പ്പെടുത്തി. ഇതിന്റെ ചെലവും പൊലീസ് വഹിച്ചു.

