പൂനെ – ബാംഗ്ലൂർ ഹൈവേയിൽ ട്രാവലർ നദിയിൽ മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു ; എട്ടു പേർക്ക് പരിക്ക്

മുംബൈ: പൂനെ-ബാംഗ്ലൂര്‍ ഹൈവേയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു.
ജാക്ക് ഹാമര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
നവി മുംബൈയിലെ വാശിയില്‍ നിന്ന് ഗോവയിലേക്ക് പോയ തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന് നായര്‍, ആരവ് നായര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പൂനെ-ബാംഗ്ലൂര്‍ ഹൈവേയിലെ ഘോറയിലാണ് അപകടം. പാലത്തില്‍വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്കാണ് ട്രാവലര്‍ മറിഞ്ഞത്.

