KSDLIVENEWS

Real news for everyone

നെതന്യാഹുവിന് കനത്ത തിരിച്ചടി: ഇസ്രയേലില്‍ ഗാദി ഐസന്‍കോട്ട് പ്രധാനമന്ത്രിയായേക്കും

SHARE THIS ON

ജെറുസലേം: ഇസ്രയേലില്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട് പ്രധാനമന്ത്രിയായേക്കും. 120 അംഗങ്ങളില്‍ 67 പേരുടെ പിന്തുണ ഐസന്‍കോട്ട് ഉറപ്പാക്കിയതായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യക്തമാക്കി. 46 അംഗങ്ങള്‍ മാത്രമാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണച്ചത്.ഞായറാഴ്ച ഐസന്‍കോട്ടിനെ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അടുത്ത സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചേക്കും.

പാര്‍ട്ടി നേതാക്കളുമായി തുടര്‍ചര്‍ച്ചകള്‍ നടത്തിയശേഷം ഞായറാഴ്ച ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുമെന്നും ഹെര്‍സോഗ് വ്യക്തമാക്കി. ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റും ഐസന്‍കോട്ട് സഖ്യത്തിന് 48 സീറ്റും അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുമാണ് ലഭിച്ചത്. നവംബര്‍ പത്തിനാണ് ഇസ്രയേല്‍ പാര്‍ലമെന്റ് ചുമതലയേല്‍ക്കുക.

പാര്‍ട്ടി നേതാക്കളില്‍ ചിലരുമായി നേരിട്ട് സംസാരിച്ചുകൊണ്ട്, ഇക്കാര്യം എത്രയും വേഗം വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിക്കുമെന്ന് ഹെര്‍സോഗ് പറഞ്ഞു.

ഐസന്‍കോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുമെന്നും അറബ് പാര്‍ട്ടികള്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഹെര്‍സോഗുമായുള്ള ചര്‍ച്ചയ്ക്കിടെ ഐസന്‍കോട്ടിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിക്കുമെന്നും അറബ് പാര്‍ട്ടികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!