തക്കാളി ലോറിയിൽ സ്ഫോടക വസ്തുക്കൾ ; വാളയാറിൽ പിടികൂടിയത് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും ; രണ്ട് പേർ പിടിയിൽ

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഈറോഡില്‍നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയില്‍നിന്നാണ് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്. തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

