KSDLIVENEWS

Real news for everyone

ചന്ദ്രഗിരിയിലെ പച്ച കോട്ട യു ഡി എഫിന്റെ ഉരുക്ക് കോട്ട

SHARE THIS ON

ചരിത്ര പ്രസിദ്ധമായ ചന്ദ്രഗിരി കോട്ടയും മലബാറിലെ പുഴകളിൽ ഏറ്റവും വലിയ പുഴകളിൽ ഒന്നായ ചന്ദ്രഗിരിപ്പുഴയും മതസൗഹാർദ്ദത്തിന് പേര് കേട്ട ഒരു പാട് പള്ളികളും ക്ഷേത്രങ്ങളും നിലകൊള്ളുന്ന വലിയ ഒരു പഞ്ചായത്താണ് ചെമനാട്. കീഴൂർ മഖാം ഉറൂസും കീഴൂർ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവും പേര് കേട്ട ആചാര ആഘോഷങ്ങളാണ്.
ഇത്തവണ തന്നെ പഞ്ചായത്ത് വിഭജിച്ച് തെക്കിൽ എന്നും കളനാടും എന്നും 2 പഞ്ചായത്തായി വരേണ്ടതായിരുന്നു ചില സാങ്കേതിക കാരണത്താൽ അത്. ഇത്തവണ നടക്കാതെ പോയി.
കാസർഗോഡ് ജില്ലയിൽ ഒരു പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഏറ്റവും അവസാനം വന്ന കോവിഡ്ടാറ്റാ ഹോസ്പിറ്റൽ അടക്കം നിരവധി സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമാണ് ചെമനാട് പഞ്ചായത്ത്.കോളിയടുക്കമാണ് ആസ്ഥാന കേന്ദ്രം.
പഞ്ചായത്തിലെ പ്രധാന ടൗൺഷിപ്പ് മേൽപറമ്പ, ചട്ടംചാൽ. എന്നിവയാണ്.
സംസ്ഥാനത്ത് തന്നെ അപൂർവ്വമായി 4 ഹയർ സെക്കണ്ടറി സ്കൂൾ ഒരു പഞ്ചായത്തിൽ എന്നത് ചെമനാട് ആണ് സ്ഥിതി ചെയ്യുന്നത് .
ടാറ്റാ ഹോസ്പിറ്റലിന് വേണ്ടി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെമനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് ചെയ്ത് കൊടുത്തതെങ്കിലും സംസ്ഥാന ഗവൺമെൻ്റ് ആസ്പത്രി നിലവിൽ വന്നതിന് ശേഷം അവഗണിക്കുന്നതായി ണ് കാണുന്നത്.

എട്ടും വളപ്പ് അബ്ദുൽ ഖാദർ,
പി. കുഞ്ഞാലി കട്ടക്കാൽ, മൊയ തീൻ കുട്ടി ഹാജി, കല്ലട്ര അബ്ബാസ് ഹാജി, പാദൂർ കുഞ്ഞാമു ഹാജി, സുകുമാരി, ആയിഷ സ ഹ ദുള്ള, കല്ലട്ര അബ്ദുൽ ഖാദർ എന്നിവർ വിവിധ തവണകളായി പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് പദവി അലങ്കരിച്ചിരുന്നു.
കാസർഗോഡ് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ ചെമ്മനാട് പഞ്ചായത്ത് എന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമാണ്.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ന് ശക്തമായ വേരോട്ടമുള്ള ചെമനാട് പഞ്ചായത്തിൽ കോൺഗ്രസ്സും സിപിഎം വും ബി ജെ പിക്കും ചിലപ്പോക്കറ്റുകളിൽ മേൽക്കൈ ഉണ്ട്. ചുരുക്കം ചില വേളകളിൽ മാറ്റി നിർത്തിയത് ഒഴിച്ചാൽ ബാക്കി സമയങ്ങളിൽ മുഴുവനും യു ഡി എഫ് തന്നെയാണ് പഞ്ചായത്ത് ഭരിച്ചിരിന്നത് ,കഴിഞ്ഞ തവണ.23 വാർഡുകളിൽ മുസ്ലിം ലീഗ് 9, കോൺഗ്രസ്സ് 6, ബി.ജെ.പി3, സി പി.എം2, സി പി ഐ2 ഐ എൻ എൽ 1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. 15 സീറ്റ്നേടി ശക്തമായ നിലയിൽ യു.ഡി.എഫ് ഭരണം തുടർന്നപ്പോൾ പഞ്ചായത്തിൽ എല്ലാ വാർഡുകളിലും വികസനത്തിൻ്റെ പെരുമഴ തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞത് ഭരണ നേട്ടമായി കണ്ടു കൊണ്ടാണ് ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനവിധിക്ക് ഐക്യ ജനാധിപത്യ മുന്നണി തയ്യാറെടുക്കുന്നത്,
ഈ കോവിഡ് കാലത്ത് സംസ്ഥാന . തലത്തിൽ തന്നെ ഏറ്റവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചായത്ത് ചെമനാട് ആയിരുന്നു. കോവിഡ്. വ്യാപനംത്തിൽ പഞ്ചായത്ത് ഭരണസമിതി പ്രസിഡണ്ട് കല്ലു ട്ര അബ്ദുൽ ഖാദർ സാഹിബ്നുൻ്റ നേതൃത്വത്തിൽനടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ പ്രശസനീയമാണ്. ആരോഗ്യരംഗത്തും വിദ്യഭ്യാസ രംഗത്തും പലപദ്ധതികൾക്കും കോടിക്കണക്കിന് രൂപയുടെ പഞ്ചായത്ത് ഫണ്ടുകൾഅനുവദിച്ച് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഭരണത്തിന് സാധിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ 215 ഓളം റോഡുകൾ കോൺഗ്രീറ്റ് ഇൻറർലോക്ക് എന്നിവ ചെയ്ത് നവീകരിക്കാനും പ്രധാന കവലകളിൽ 30 ഹൈമാസ് ലൈറ്റുകളും 1500 തെരുവ് വിളക്കുകൾ സ്ഥാപിച്ച് പഞ്ചായത്തിനെ പ്രകാശപൂരിതമാക്കാനും സാധിച്ചിട്ടുണ്ട്.
കല്ലട്ര അബ്ദുൽ ഖാദർ സാഹിബ് പ്രസിഡണ്ടായിട്ടുള്ള ഭരണസമിതി കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസനങ്ങളും അഴിമതിക്കെതിരെ നടത്തിയ ധീരോത്തമായ പ്രവർത്തനങ്ങളും ഉയർത്തി പിടിച്ചാണ് ഈ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞടു പ്പിനെ യു ഡി എഫ് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഭൂരിപക്ഷ വാർഡുകളിലും സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ശക്തമായ അടിത്തറയുള്ള മുസ്ലീം ലീഗിൻ്റെ വാർഡുകളും കോൺഗ്രസ്സ് വാർഡുകളും പാർട്ടിക്ക് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ചെമനാട് പഞ്ചായത്ത് എന്ന പച്ച കോട്ടയുടെ ഭരണം തുടരുമെന്ന് പ്രതിപക്ഷം പോലും കണക്ക് കൂട്ടികൊണ്ട് തിരഞ്ഞടുപ്പ്ഗോദയിലേക്ക് പ്രവേശിക്കുകയാണ് സമ്മദിദായകർ.

✍️ഹനീഫ ടി ആർ
മേൽപറമ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!