KSDLIVENEWS

Real news for everyone

ഉപ്പളയിൽ  സിറ്റിഗോൾഡ് കേവബോക്സ് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു

SHARE THIS ON

ഉപ്പള: ഉപ്പളയിലെ സ്വർണ്ണവിപണിയിൽ 22 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള സിറ്റിഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച വിശാലമായ ഷോറൂമും, ലൈറ്റ് വെയിറ്റ് ഡെയിലി വെയർ ആഭരണങ്ങളുടെ എക്സ്ക്ലൂസീവ് ബ്രാൻഡായ കേവബോക്സ് ഷോറൂമും നാടിന് സമർപ്പിച്ചു.
സിറ്റിഗോൾഡ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സയ്യിദ് അലി തങ്ങൾ കുമ്പോൾ, കേവബോക്സ് ഷോറൂമിന്റെ ഉദ്ഘാടനം കാസർഗോഡ് മുൻ എം.എൽ.എ  എൻ‌ എ നെല്ലിക്കുന്ന്, ഡയമണ്ട് കൗണ്ടർ ഉദ്‌ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഡെവലപ്മെന്റ് ചെയർപേഴ്‌സൺ ഇർഫാന ഇഖ്‌ബാൽ എന്നിവർ നിർവഹിച്ചു. ആദ്യവില്പന സിംക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയക്ടർ നസീർ മാണിക്കോത്തിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ സിറ്റി ഗോൾഡ് ചെയർമാൻ കെ.എ. അബ്ദുൽ കരീം, എക്സിക്യൂട്ടീവ് ഡയറക്ടർ നൗഷാദ് സി.എ, യൂസഫ് ഹാജി കീഴൂർ, കേവബോക്സ് സ്ഥാപകനും സിറ്റിഗോൾഡ് ഡയറക്ടറുമായ മുഹമ്മദ് ദിൽഷാദ്, സിറ്റിഗോൾഡ് മാനേജിങ്  ഡയറക്ടർ മുഹമ്മദ് ഇർഷാദ്, പി എസ് ഇബ്രാഹിം, മോയിച്ച പൈവളികെ, മുസ്ളീം ലീഗ് സംസ്ഥാന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന്റെ ഭാഗമായി പ്രശസ്ത വയലിനിസ്റ്റ് ഗോകുൽ കൃഷ്ണയുടെ ലൈവ് പെർഫോമൻസും അവതരിപ്പിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രീമിയം, വിന്റേജ് ശേഖരങ്ങൾ ഒഴികെയുള്ള സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലി വെറും 4.9% മാത്രമാണ്. കൂടാതെ, ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 15,000 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!