KSDLIVENEWS

Real news for everyone

യുഎഇയില്‍ പൊതുമാപ്പിന് സമാനമായ ഇളവുകള്‍ അവസാനിക്കാന്‍ ഇനി രണ്ടു നാള്‍

SHARE THIS ON

അബുദാബി: യുഎഇയിൽ പൊതുമാപ്പിന് സമാനമായ ഇളവുകൾ അവസാനിക്കാൻ ഇനി രണ്ടു നാൾ മാത്രം. മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ നീട്ടി നൽകിയ സമയമാണ് നവംബർ 17 ന് അവസാനിക്കുന്നത്.

മെയ് 18 നാണ് ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 വരെയായിരുന്നു അനധികൃതമായി തങ്ങിയവർക്ക് രാജ്യം വിടാനുള്ള അന്തിമ സമയം. എന്നാൽ പിന്നീടത് നവംബർ 17 വരെ നീട്ടി നൽകുകയായിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഇളവുകൾ പ്രഖ്യാപിച്ചത്. താമസ, സന്ദർശക വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ തങ്ങുന്നവർക്ക് മടങ്ങിപോകാനുള്ള അവസരം എന്ന നിലയ്ക്കായിരുന്നു ഇത്.

17 നകം രാജ്യം വിട്ടു പോകാത്തവർ കനത്ത പിഴ ഒടുക്കേണ്ടിവരും. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി യുഎഇയിൽ നിന്ന് പോകുന്നവർക്ക് തിരിച്ചു വരാൻ യാതൊരു നിയമ തടസ്സവുമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!