KSDLIVENEWS

Real news for everyone

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം;ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്; സാംസ്കാരിക കമ്മിറ്റി കലോത്സവ മാരത്തോൺ നടത്തി

SHARE THIS ON

കാസർകോട് :റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ ഭാഗമായി സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.എച്ച്.എസ് എസ് പെരിയയിൽ കലോത്സവ മാരത്തോൺ സംഘടിപ്പിച്ചു.

വാർഡ് മെമ്പർ ഉഷ ടീച്ചറുടെ സാന്നിധ്യത്തിൽ ഇൻറർനാഷണൽ അത്ലറ്റും സൗത്തേഷ്യൻഗോൾഡ് മെഡൽജേതാവുമായ ചന്ദ്രൻ പാക്കം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് അബ്ദുൾ ലത്തീഫ്,പിടിഎ പ്രസിഡണ്ട് സത്യൻ മഠത്തിൽ, പ്രിൻസിപ്പാൾ വിശ്വംഭരൻ,എസ് എം സി ചെയർമാൻ ഗോപാലൻ കൂടാനം,അധ്യാപകർ പിടിഎ അംഗങ്ങൾ ,കുട്ടികൾ, നാട്ടുകാർ അണിനിരന്നു.അധ്യാപകരായ സപ്‌ന ടി.ടി, ഷീജ ,സതി ശ്രീലക്ഷ്മമി,, സുരേഷ് .സൗമ്യ നേതൃത്വം നൽകി. 24 ന് ആരംഭിക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

error: Content is protected !!