മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാം മോദാന്ത ആശുപത്രിയിലെ ഐയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതനായിരുന്ന അഹമ്മദ് പട്ടേല്‍ സ്വന്തം വീട്ടില്‍ ഐസോലേഷനില്‍ കഴിയുകയായിരുന്നു. അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തില്‍ തുടരുകയാണെന്നും മകന്‍ ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു.

