KSDLIVENEWS

Real news for everyone

പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോൾ രാഹുൽഗാന്ധി പിക്നിക്കിൽ ; പ്രിയങ്ക തിരിഞ്ഞുനോക്കിയില്ല , എത്തിയത് ആരുമറിയാത്തെ ചിലർ ; കോൺഗ്രസിനെതിരെ ആർജെഡി

SHARE THIS ON

പറ്റ്‌ന : ബിഹാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിനെത്താതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിനോദയാത്രയിലായിരുന്നുവെന്ന് വിമര്‍ശനം. സംസ്ഥാനത്ത് മൂന്നു തെരഞ്ഞെടുപ്പ് റാലികളില്‍ മാത്രമാണ് രാഹുല്‍ പങ്കെടുത്തതെന്നും ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. ഇങ്ങനെയല്ല നിര്‍ണായക തെരഞ്ഞെടുപ്പുവേളയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതെന്നും തിവാരി തുറന്നടിച്ചു.

‘ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്ബിരിക്കൊണ്ടിരിക്കുമ്ബോള്‍ രാഹുല്‍ഗാന്ധി സഹോദരി പ്രിയങ്കഗാന്ധിയുടെ സിംലയിലെ വീട്ടില്‍ പിക്‌നിക്കിന് പോയിരിക്കുകയായിരുന്നു. ഇങ്ങനെയാണോ ഒരു പാര്‍ട്ടി നേതാവ് പ്രവര്‍ത്തിക്കേണ്ടത് ?. കോണ്‍ഗ്രസ് ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഗുണം ലഭിക്കുക ബിജെപിക്കാണ്.മഹാസഖ്യത്തിനു പ്രതിബന്ധമാവുകയാണ് കോണ്‍ഗ്രസ്. അവര്‍ 70 സ്ഥാനാര്‍ഥികളെ നിര്‍ത്തി. പക്ഷേ 70 പൊതുറാലികള്‍ പോലും സംഘടിപ്പിച്ചില്ല. രാഹുല്‍ ഗാന്ധി മൂന്നു ദിവസം മാത്രമാണ് പ്രചാരണത്തിനു വന്നത്. പ്രിയങ്ക ഗാന്ധി വന്നതേയില്ല. ബിഹാറിന് അത്ര പരിചയമില്ലാത്തവരാണ് ഇവിടെ എത്തിയത്. ഇതു ശരിയല്ല.

ബിഹാറില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളില്‍ മത്സരിക്കുകയെന്നതാണ് കോണ്‍ഗ്രസ് രീതി. എന്നാല്‍ പരമാവധി ഇടങ്ങളില്‍ ജയിക്കുകയെന്നത് സംഭവിക്കാറില്ല. അവര്‍ ഇതേപ്പറ്റി കൂടി ചിന്തിക്കണം’ ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവ ഒരുമിച്ച്‌ മഹാസഖ്യമായാണ് ബിഹാറില്‍ മത്സരിച്ചത്. 75 സീറ്റ് നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇടതുപാര്‍ട്ടികള്‍ 29 സീറ്റില്‍ മല്‍സരിച്ച്‌ 16 സീറ്റ് കരസ്ഥമാക്കി. അതേസമയം 70 സീറ്റില്‍‌ മത്സരിച്ച കോണ്‍ഗ്രസിന് 19 ഇടത്താണ് വിജയിക്കാനായത്. കോണ്‍​ഗ്രസിന്റെ മോശം പ്രകടനമാണ് അധികാരം നഷ്ടപ്പെടുത്തിയതെന്ന് മഹാസഖ്യത്തിനുള്ളില്‍ അഭിപ്രായമുണ്ട്.

അതിനിടെ ശിവാനന്ദ് തിവാരിയുടെ പ്രതികരണത്തെ വിമര്‍ശിച്ച്‌ കോണ്‍​ഗ്രസ് നേതാവ് പ്രേം ചന്ദ്ര മിശ്ര രം​ഗത്തെത്തി. സഖ്യകക്ഷി നേതാവിന്റെ വാക്കുകള്‍ അനുചിതവും അസ്വീകാര്യവുമാണ്. കോണ്‍​ഗ്രസിനെയും രാഹുല്‍​ഗാന്ധിയെയും കുറിച്ച്‌ ബിജെപി നേതാക്കളായ ​ഗിരിരാജ് സിങും സയ്യിദ് ഷാനവാസ് ഹുസൈനും പ്രതികരിക്കുന്നതുപോലെ ആര്‍ജെഡി നേതാവ് പറയരുതായിരുന്നു എന്നും പ്രേം ചന്ദ്ര മിശ്ര അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!