കെട്ടുകഥകളുടെ നിർമ്മാണശാലകളായി മാദ്ധ്യമങ്ങൾ മാറി , വാർത്തകളുടെ നേരറിയാൻ ഫാക്ട് ചെക്ക് സംവിധാനമുണ്ടാകണം ; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മാദ്ധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണ് തുറക്കേണ്ടിടത്ത് മാദ്ധ്യമങ്ങള്‍ കണ്ണടയ്ക്കുന്നു. നാവ് തുറക്കേണ്ടിടത്ത് അത് ചെയ്യുന്നില്ല. ധാര്‍മികത മറക്കുന്ന മാദ്ധ്യമപ്രവര്‍ത്തനമാണ് നടക്കുന്നത്. കെട്ടുകഥകളുടെ നിര്‍മ്മാണശാലകളായി മാദ്ധ്യമങ്ങള്‍ മാറി. വാര്‍ത്തകളുടെ നേരറിയാന്‍ ഫാക്ട് ചെക്ക് സംവിധാനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

