കൊല്ലത്ത് ആറ്റിൽചാടിയ രണ്ടു പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ആറ്റില്‍ചാടിയ രണ്ടു പെണ്‍കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി അമൃതയുടെയും ആര്യയുടെയും മൃതദേഹങ്ങളാണ് ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്തു നിന്ന് കണ്ടെത്തിയത്. രണ്ടുദിവസം മുമ്ബാണ് പെണ്‍കുട്ടികളെ കൊല്ലം ചടയമംഗലത്തു നിന്നും പരിധിയില്‍നിന്ന് കാണാതാകുന്നത്. വൈക്കത്ത് മുവാറ്റുപുഴ ആറിലേക്ക് രാത്രിയോടെ രണ്ടു പെണ്‍കുട്ടികള്‍ ചാടുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.കോളജിലേക്ക് പോയ പെണ്‍കുട്ടികള്‍ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ ആറ്റിലേക്ക് ചാടിയ വിവരം പുറത്തുവരുന്നത്.നേരത്തെആറിന്റെ തീരത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പുകള്‍ പെണ്കുട്ടികളുടേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

