KSDLIVENEWS

Real news for everyone

കേരളത്തെ പ്രകീർത്തിച്ച് റിസർവ് ബാങ്ക്

SHARE THIS ON

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച്‌ റിസര്‍വ് ബാങ്ക്. കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ ലാണ് പ്രത്യേകമായി പ്രതിപാദിച്ചിരിക്കുന്നത്. ‘കൊവിഡ് -19 – ദി കേരള മോഡല്‍ ഓഫ് കണ്ടേയ്ന്‍മെന്റ്് – ദി റോള്‍ ഓഫ് ലോക്കല്‍ സെല്‍ഫ് ഗവേണ്‍മെന്റ്’ എന്ന തലക്കെട്ടിലാണ് സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച്‌ റിസര്‍വ് ബാങ്ക് പ്രതിപാദിക്കുന്നത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.ലോക്ക്ഡൗണ്‍ കാലത്ത് പൊതുസ്ഥലങ്ങളുടെ ശുചീകരണം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കല്‍, ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കല്‍, ക്വാറന്റീനില്‍ ഉള്ളവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കല്‍ എന്നിവയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചു,എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!