KSDLIVENEWS

Real news for everyone

എഐസിസി സ്പെഷൽ കമ്മിറ്റി ഇന്ന് ഡൽഹിയിൽ ; ബിഹാർ തിരിച്ചടിയും വിമർശനങ്ങളും ചർച്ചയാകും

SHARE THIS ON

ന്യൂഡല്‍ഹി : പാര്‍ട്ടി നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെ എഐസിസി സ്‌പെഷല്‍ കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ സഹായിക്കാന്‍ നിയോഗിച്ച സ്‌പെഷല്‍ കമ്മിറ്റിയാണ് വൈകീട്ട് അഞ്ചിന് യോഗം ചേരുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ കപില്‍ സിബലിന്റെ വിമര്‍ശനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായേക്കും. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്ന സിബലിന്റെ അഭിപ്രായപ്രകടനം യോഗം ചര്‍ച്ച ചെയ്യും. സോണിയാഗാന്ധിയെ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കാന്‍ വേണ്ടിയാണ് പ്രത്യേക സമിതി രൂപീകരിച്ചത്.എ കെ ആന്റണി, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍, അംബിക സോണി, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് സമിതി അംഗങ്ങള്‍. കോവിഡ് ബാധിച്ച്‌ ചികില്‍സയിലുള്ള അഹമ്മദ് പട്ടേല്‍ യോഗത്തില്‍ സംബന്ധിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!