പൊതുമാപ്പ് കലാവധി കഴിഞ്ഞവർ യുഎഇയിൽ നിന്നു പോകണം ; ഇല്ലെങ്കിൽ പിഴ

യുഎയിലെ പൊതുമാപ്പ് കാലാവധി ഈ മാസം 17ന് അവസാനിക്കും. കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് നിന്നും മടങ്ങാത്തവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡിന് മുമ്ബ് പൊതുമാപ്പ് പ്രഖ്യാപിച്ചവര്‍ക്കാണ് ഇത് ബാധകമാവുക. 2020 മാര്‍ച്ച് 1ന് മുമ്ബായി വിസ കാലാവധി അവസാനിച്ചവര്‍ക്കാണ് അധികൃതര്‍ കാലാവധി നീട്ടികൊടുത്തിരുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ച് ആഗസ്റ്റ് 17 വരെയായിരുന്നു കാലാവധി നീട്ടി നല്‍കിയിരുന്നത്. പീന്നീടത് മൂന്നു മാസത്തേക്ക് കൂടി നീട്ടി നല്‍കുകയാണ് ചെയ്തത്.

