KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊലപാതക കേസ് ; സംസ്ഥാന സർക്കാറിന്റെ ഹർജി ഇന്ന് പരിഗണിക്കും

SHARE THIS ON

ഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീല്‍വെച്ച കവറില്‍ ഒരു റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. സിബിഐയുടെ നിലപാട് തന്നെയാകും കേസില്‍ പ്രധാനപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും ഒരു സംഘം കൊലപ്പെടുത്തിയത്.
അന്വേഷവുമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ഇല്ല, കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറിയില്ല തുടങ്ങിയ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!