KSDLIVENEWS

Real news for everyone

ചന്ദ്രഗിരിപ്പുഴയിൽ കാണാതായ ചെമനാട് സ്വദേശിയായ 15 കാരന്റെ മൃതദേഹം കണ്ടെത്തി

SHARE THIS ON

കാസർഗോഡ് • കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെമ്മനാട് കൊമ്പനുക്കത്തെ റസാഖ് – ആബിദ ദമ്പതികളുടെ മകന്‍ മിസ്ഹബിന്റെ (15) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 9.40 മണിയോടെ കാണാതായ സ്ഥലത്തിന് തൊട്ടടുത്ത് വെച്ച് തന്നെ കണ്ടെത്തിയത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂകിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച രാവിലെ കൊമ്പനടുക്കം കടവിലാണ് മൂന്ന് സുഹൃത്തുക്കളോടൊപ്പം മിസ് ഹബ് കുളിക്കാനിറങ്ങിയത്. കുളിച്ചു കൊണ്ടിരിക്കെ മിസ് ഹബ് ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും തിരച്ചില്‍ തുടരുകയുമായിരുന്നു. അതിരാവിലെ മുതല്‍ തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം പുഴയില്‍ പൊങ്ങിയത്. അപകട സാധ്യത കൂടിയ ഇവിടെ നന്നായി നീന്തല്‍ വശമുള്ളവര്‍ പോലും കുളിക്കാറില്ല. നിരവധി പേരാണ് അടുത്ത കാലത്ത് ചന്ദ്രഗിരി പുഴയില്‍ മുങ്ങി മരിച്ചത്. മൃതദേഹം പൊലീസ് എത്തി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് റസാഖ് ഖത്തറിലാണ്. സഹോദരന്‍: അബ്ബാസ് മിഥാല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!