എംസി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എംസി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമറുദ്ദീനെ പ്രവേശിപ്പിച്ചത് കാസര്‍കോട് ജില്ലാ ആശുപത്രിയിലാണ്.പ്രമേഹനില ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കമറുദ്ദീന്‍ കടുത്ത പ്രമേഹ രോഗിയാണെന്ന്, നേരത്തെ കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി കമറുദ്ദീനിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

