പുതിയ ചരിത്രം കുറിച്ച് ദുബായ് ;
ചരിത്രത്തിലാദ്യമായി ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് സൈക്കിളുകൾ മാത്രം സഞ്ചരിച്ചു.


ദുബായ് • ചരിത്രത്തിലാദ്യമായി ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് സൈക്കിളുകൾ മാത്രം സഞ്ചരിച്ചു . ദുബായ് ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചുള്ള ദുബായ് റൈഡിന് വേണ്ടിയാണ് പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡ് ഇന്നു പുലർച്ചെ നാലു മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് . റൈഡിൽ കുടുംബങ്ങൾ , സുഹൃത്തുക്കൾ , സഹപാഠികൾ , സെക്സിസ്റ്റ് ഗ്രൂപ്പുകൾ എന്നിവർ പങ്കെടുത്തതോടെ വൻ വിജയമായി . ദുബായ് ചലഞ്ചിന്റെ രക്ഷാധികാരിയായ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യം പങ്കെടുത്തവർക്ക് ആവേശം പകർന്നു .കുടുംബത്തോടൊപ്പമുള്ള നാലു കിലോമീറ്റർ സവാരി , 14 കിലോമീറ്റർ ഓപ്പൺ റൈഡ് , നാലു കിലോമീറ്റർ ഫൺ റൈഡ് എന്നിവയാണ് നടന്നത് . ദുബായ് മാൾ സിനിമ പാർക്കിങ് മേഖല മുതൽ മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ് വരെയുള്ള സർക്കിൾ റൗണ്ട് ആയിരുന്നു ഫാമിലി റൂട്ട് . ദുബായ് റൈഡിനോടനുബന്ധിച്ച് ആർടിഎ നേരത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . ഷെയ്ഖ് സായിദ് റോഡിലൂടെ പോകേണ്ടവർ അൽ ഖൈൽ റോഡ് വഴിയാണ് ഈ സമയം യാത് ചെയ്തത് . ലോവർ ഫിനാൻഷ്യൽ സെന്റർ റോഡിനു പകരം അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡും ഷെയ് മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡിനു പകരം ബുർജ് ഖലീഫ റോഡും മറ്റു വാഹനങ്ങൾ ഉപയോഗിച്ചു .

