KSDLIVENEWS

Real news for everyone

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടുനിന്നു ; ഭർത്താവും പാസ്റ്ററും അറസ്റ്റിൽ

SHARE THIS ON

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍. ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്തെത്തിച്ചാണ് പീഡിപ്പിച്ചത്. ഒന്നാം പ്രതി യുവതിയുടെ ഭര്‍ത്താവും രണ്ടാം പ്രതി പാസ്റ്റര്‍ വില്യം ജോണുമാണുമാണ് പൂവാര്‍ പൊലീസിന്റെ പിടിയിലായത്. കുട്ടികളില്ലാത്ത യുവതിയെ ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്ത് വില്യം ജോണിന്റെ വീട്ടിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. 40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതി എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.പീഡന വിവരം അറിഞ്ഞ സഹോദരിയാണ് പൊലീസില്‍ പരാതിപ്പെട്ടത്. അറസ്റ്റിലായ ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!