ടി.കെ.പൂക്കോയ തങ്ങൾ ഒളിവിലായിട്ട് രണ്ടാഴ്ച : പിടികൂടാൻ പ്രത്യേക അന്വേഷണസംഘം

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജുവലറി തട്ടിപ്പ് കേസിലെ പ്രതിയായ ജൂവലറി മാനേജിങ് ഡയരക്ടർ ടി.കെ.പൂക്കോയ തങ്ങളും സംഘവും ഒളിവിൽ പോയിട്ട് രണ്ട് ആഴ്ച. ഇതേ തുടർന്ന് തങ്ങളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. മറ്റു പ്രതികളായ തങ്ങളുടെ മകൻ എ.പി.ഹിഷാം, ജനറൽ മാനേജർ സൈനുൽ ആബിദ് എന്നിവരും ഒളിവിലാണ്. മൂന്ന് പേർക്കെതിരെയും ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.എം.സി.ഖമറുദ്ദീൻ എം.എൽ.എ. അറസ്റ്റിലാവുന്ന ഏഴിന് അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജാരാവാതെ ഒളിവിൽ പോവുകയായിരുന്നു. തങ്ങൾ ബെംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടതായും കേരളത്തിൽ തന്നെ ഒളിവിൽ കഴിയുന്നതായുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനിടയിൽ മകൻ ഹിഷാം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും മുൻപ് തന്നെ വിദേശത്തേക്ക് കടന്നതായും പറയുന്നു. ഡ്രൈവിങ് പരീക്ഷയ്ക്ക് കോവിഡ് പരിശോധനാസർട്ടിഫിക്കറ്റ് നിർബന്ധം

