KSDLIVENEWS

Real news for everyone

സൈബർ ആക്രമണങ്ങൾ തട യുന്നതിനുള്ള നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം

SHARE THIS ON

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്‍റെ പേരില്‍ ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പു കൂട്ടിച്ചേര്‍ത്താണ് ഭേദഗതി. അസത്യമായ കാര്യങ്ങളുപയോഗിച്ചുള്ള അധിക്ഷേപം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും.

ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നോ അ​പ​മാ​നി​ക്കു​ന്ന​തി​നോ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നോ ഉ​ദ്ദേ​ശി​ച്ച്‌ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​നി​മ​യ ഉ​പാ​ധി​ക​ളി​ലൂ​ടെ ഉ​ള്ള​ട​ക്കം നി​ര്‍​മ്മി​ക്കു​ക​യോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​താ​ണ് വ​കു​പ്പ്. ഇ​ത്ത​ര​ക്കാ​രെ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നും നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

അ​ഞ്ചു വ​ര്‍​ഷം വ​രെ ത​ട​വോ 10,000 രൂ​പ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും കൂ​ടി​യോ വി​ധി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​യാ​ണു വ​കു​പ്പി​ലു​ള്ള​ത്.

യൂ ട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധത്തോടെയാണ് സൈബര്‍ കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചര്‍ച്ചയായത്.

അതേസമയം, സൈബര്‍ അധിക്ഷേപം നിയന്ത്രിക്കാനെന്ന പേരിലുള്ള നിയമ ഭേദഗതിയോടെ എല്ലാ തരം മാധ്യമങ്ങളും നിയമത്തിന്‍്റെ പരിധിയിലായേക്കും. മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരില്‍ മാധ്യമത്തിനും ഉന്നയിക്കുന്ന വ്യക്തിക്കെതിരെയും കേസെടുക്കാന്‍ അവസരം ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!