Covid_19
നീലേശ്വരത്ത് സ്ഥാപനങ്ങളുടെ പ്രവർത്തനസമയം നീട്ടി

നീലേശ്വരം: നഗരസഭാ പരിധിയിൽ ഹോട്ടൽ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴുമുതൽ വൈകീട്ട് എട്ടുവരെ ദീർഘിപ്പിച്ചാണ് നഗരസഭാ സെക്രട്ടറി ഉത്തരവിറക്കിയത്.
നേരത്തെ രാത്രി ഏഴുമണിവരെ മാത്രമായിരുന്നു പ്രവർത്തനാനുമതി. ഇവിടങ്ങളിൽ രജിസ്റ്ററുകളും സാനിറ്റൈസറും നിർബന്ധമാക്കി. മുഴുവൻ ജീവനക്കാരും ഗ്ലൗസും മാസ്കും ശരിയായ രീതിയിൽ ധരിക്കണം, ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
യോഗത്തിൽ സെക്രട്ടറി സി.കെ.ശിവജി, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, എച്ച്.ഐ. കെ.വി.രാജീവൻ, ജെ.എച്ച്.ഐ. ടി.വി.രാജൻ, മാഷ് പദ്ധതി കൺവീനർ ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

