KSDLIVENEWS

Real news for everyone

നിസാമുദ്ദീൻ – എറണാകുളം സ്പെഷ്യൽ തീവണ്ടിയുടെ കേരളത്തിലെ എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നു ; മാറ്റം നവംബർ 30 മുതൽ

SHARE THIS ON

നീലേശ്വരം: കേരളത്തിലൂടെ ദിവസവും ഓടുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍ (02618) തീവണ്ടിയുടെ നിലവിലുള്ള എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു. സതേണ്‍ റെയില്‍വേ തീവണ്ടി ഷെഡ്യൂള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

നവംബര്‍ 30 മുതലായിരിക്കും മാറ്റം. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീനി (02617) ലേക്ക് പോകുമ്ബോള്‍ നിലവിലുള്ള 47 സ്റ്റേഷനുകളിലും നിര്‍ത്തും. എന്നാല്‍ നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്ബോഴാണ് കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകളാണ് ഒഴിവാക്കുന്ന പട്ടികയിലുള്ളത്.മാത്രമല്ല രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുവരെ പ്രധാന സ്റ്റേഷനുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം. ലോക്ക്ഡൗണിന് പിന്നാലെ കേരളത്തിലൂടെ ലോകമാന്യതിലക്-തിരുവനന്തപുരം, നിസാമുദ്ദീന്‍-എറണാകുളം എന്നീ പ്രത്യേക തീവണ്ടികളാണ് ഓടിയിരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. നിലവില്‍ മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസ് ഓടിയിരുന്ന സമയത്താണ് ഈ തീവണ്ടി ഓടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!