ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ പൊലിസിനെ കൊണ്ട് ബൂട്ട് നക്കിക്കും ; ബി.ജെ.പി നേതാവ്

പശ്ചിമ ബംഗാള്‍ പൊലീസിനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് രാജു ബാനര്‍ജി. സംസ്ഥാനത്തെ ഗുണ്ടാരാജ് തടയാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അവരെക്കൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്നും ബാനര്‍ജി കുറ്റപ്പെടുത്തി.
‘ബംഗാളില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് നോക്കൂ. ഗുണ്ടാ ഭരണത്തെ ഇനിയും സഹിക്കണോ? പൊലീസ് യാതൊരു സഹായവും ചെയ്യുന്നില്ല. ഇത്തരം പൊലീസ് സേനയെ പിന്നെന്തിന് കൊള്ളാം. അവരെ ബൂട്ട് നക്കിപ്പിക്കാനെ കൊള്ളാവൂ’, ബാനര്‍ജി പറഞ്ഞു.

