KSDLIVENEWS

Real news for everyone

ശിവശങ്കറിന് സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് സ്വപ്ന ; മൊഴി പുറത്ത്

SHARE THIS ON

കൊച്ചി: സ്വര്‍ണകള്ളകടത്തിനെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഒന്നുമറിയില്ലായിരുന്നുവെന്ന് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വപ്‌ന സുരേഷിന്റെ ആദ്യമൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കസ്റ്റംസ് ആക്ടിലെ 108 ാം വകുപ്പ് പ്രകാരമാണ് സ്വപ്‌ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പൂര്‍ണരൂപമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.മറ്റെല്ലാ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെട്ടിരുന്നെങ്കിലും സ്വര്ണക്കള്ളക്കടത്തിനെ കുറിച്ചോ താനും സരിതും തമ്മിലുള്ള ബന്ധത്തെകുറിച്ചോ ശിവശങ്കരറിന് അറിയില്ലായിരുന്നു എന്നാണു സ്വപ്നയുടെ മൊഴി. തനിക്ക് ജോലി വാങ്ങി തന്നതും ശിവശങ്കറാണെന്നും സ്വപ്‌ന പറഞ്ഞു.പിടികൂടിയ സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ ശിവശങ്കരനെ കൊണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ ശ്രമം നടത്തി. ലോക്കര്‍ എടുത്തു നല്‍കാന്‍ സഹായിച്ചത് ശിവശങ്കറാണെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. അതേസമയം താന്‍ സ്വപ്നക്ക് ജോലി നല്‍കിയത് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലാണെന്നു ശിവശങ്കര്‍ മൊഴി നല്‍കി. ദുബായ് രാജാവ് നല്‍കിയ പണം ആണെന്നാണ് സ്വപ്ന പറഞ്ഞിരുന്നതെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!