KSDLIVENEWS

Real news for everyone

ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടയച്ചു

SHARE THIS ON

സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. കള്ളക്കടത്തില്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ബന്ധം സംബന്ധിച്ച്‌ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.

അധികാര ദുര്‍വിനിയോഗം നടത്തിയ ശിവശങ്കര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്. ശിവശങ്കറിനെ രക്ഷിക്കാനാണ് ആദ്യം സ്വപ്ന കള്ളമൊഴി നല്‍കിയത്. ശിവശങ്കറിനെ പ്രതിചേര്‍ത്തതില്‍ ന്യായമുണ്ട്. ഈ റാക്കാറ്റിലെ മുഴുവന്‍ പേരെയും കണ്ടെത്തണം. ശിവശങ്കറിന്റെ മൂന്നാം ഫോണും കണ്ടെത്തണമെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!