സംസ്ഥാനത്ത് മാസം ശരാശരി നൂറോളം എച്ച്ഐവി ബാധിതർ ഉണ്ടാകുന്നത് ആശങ്ക ;
എയ്ഡ് കൺട്രോൾ സൊസൈറ്റി

കാസർഗോഡ് : സംസ്ഥാനത്ത് പുതിയ എച്ച്ഐവി ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും നിലവിൽ 1 മാസം ശരാശരി 100 എച്ച്ഐവി ബാധിതർ ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതായി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി . ജാഗ്രതയും ബോധവൽക്കരണവും ഫലപ്രദമായ പരിചരണവും തുടരണമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത് . സംസ്ഥാനത്ത് പാലക്കാട് , തിരുവനന്തപുരം , തൃശൂർ , എറണാകുളം ജില്ലകളിൽ ആണ് നിലവിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ . ജില്ലകളിൽ പരിശോധന നടത്തുന്നവരും ചികിത്സ തേടുന്നവരും അതത് ജില്ലക്കാർ മാത്രം ആയിരിക്കില്ല . മറ്റു ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും നിന്നുള്ളവരും ഉണ്ടാകുമെന്ന് അധികൃതർ പറയുന്നു . എയ്ഡ്സ് ദിനം ആചരിക്കും കാസർകോട് ജനറൽ ആശുപത്രിയിൽ രാവിലെ 8.30 ന് റെഡ് റിബൺ വിതരണം , 9 നു പോർ പ്രദർശനം , 9.30 ന് പൊതുജനങ്ങൾക്കു ബോധവൽക്കരണം എന്നിവ നടക്കും . ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ . കെ . കെ . രാജാറാം ഉദ്ഘാടനം ചെയ്യും . കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്നു രാവിലെ 9 നു ഡിസംബർ 1 ഒരു ഓർമപ്പെടുത്തൽ ഹസ്വ ചിത്രം കലക്ടർ ഡി.സജിത്ബാബു റിലീസ് ചെയ്യും . ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് നേതൃത്വത്തിൽ ഒരു സംഘം ആരോഗ്യ പ്രവർത്തകർ ആണ് എയ്ഡ്സ് ബോധവൽക്കരണ ചിത്രം നിർമിച്ചത് . കാസർകോട് • ജില്ലയിൽ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി , ജില്ലാ മെഡിക്കൽ ഓഫിസ് ( ആരോഗ്യം ) , ദേശീയ ആരോഗ്യ ദൗത്യം , വിവിധ സർവീസ് സംഘടനകൾ ഇവയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡം പാലിച്ചു ലോക എയ്ഡ്സ് ദിനം ആചരിക്കുമെന്ന് ഡിഎംഒ ഡോ . എ .വി രാംദാസ് അറിയിച്ചു . ” ഉത്തരവാദിത്തം പങ്കു വയ്ക്കാം ഐക്യദാർഢ്യം പ്രഖ്യാപിക്കാം ‘ എന്നതാണ് ഇത്തവണത്തെ ലോക കമ എയ്ഡ്സ് ദിന സന്ദേശം . 2030 നകം എയ്ഡ്സ് തുടച്ചു നീക്കുക എന്നതാണ് ലക്ഷ്യം . ജില്ലയിൽ ഒരു മാസം നീളുന്ന വിവിധ ബോധവൽക്കരണ പരിപാടികൾ നടക്കും . കാഞ്ഞങ്ങാട് , കാസർകോട് ബസ് സ്റ്റാൻഡുകളിൽ ബോധവൽക്കരണ കിയോസ്കകൾ , ആശാ പ്രവർത്തകർക്ക് വേണ്ടി ജില്ലാ തല വെബിനാർ , ജില്ലയിലെ കോളജ് വിദ്യാർഥികൾക്കു പോസൂർ നിർമാണ മത്സരം , ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു ഷോർട്ട് വിഡിയോ മത്സരം എന്നിവ നടക്കും . ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലും ദീപം തെളിക്കൽ , റെഡ് റിബൺ അണിയൽ , എയ്ഡ്സ് ദിന പ്രതിജ് , എൻഎസ്എസ് , എൻസിസി വിദ്യാർഥികൾക്കു വെർച്വൽ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും . പരിശോധനയും ചികിത്സയും സൗജന്യം എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 7 ജ്യോതിസ് കേന്ദ്രങ്ങളും 9 ഫെസിലിറ്റേറ്റഡ് ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്മിഗ് സെന്റർ , കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എസ്മിഐ ( ലൈംഗിക രോഗ ചികിത്സ കേന്ദ്രം ) , എച്ച്ഐവി രോഗികളുടെ ചികിത്സയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ ഉഷസ് ( എആർടി സെൻറ്റർ ) പ്രവർത്തിച്ചു വരുന്നു . പരിശോധന , എആർടി ചികിത്സ എന്നിവ സൗജന്യമാണ് . ഗർഭ കാലത്ത് ആദ്യ 3 മാസം പരിശോധന ജില്ലയിലെ മുഴുവൻ ഗർഭിണികളും അവരുടെ ഗർഭ കാലത്തിന്റെ ആദ്യ 3 മാസം എച്ച്ഐവി പരിശോധന നടത്തണം . എച്ച്ഐവി പോസിറ്റീവ് ആയാൽ എ ആർടി ചികിത്സി എടുക്കണമെന്ന് ഡിഎംഒ അറിയിച്ചു . സർക്കാർ – സ്വകാര്യ ആശുപത്രികളിൽ ഗർഭിണികൾക്ക് സൗജന്യ എച്ച്ഐവി പരിശോധനയ്ക്കുള്ള സൗകര്യം ഉണ്ട് . ഏറ്റവും കൂടുതൽ എച്ച്ഐവി രോഗികൾ മരണപ്പെടുന്നത് ക്ഷയ രോഗം കാരണമാണ് . അതിനാൽ എച്ച്ഐവി ാറ്റസ് അറിഞ്ഞത് മുതൽ 6 മാസം ഐഎൻഎച്ച് എന്ന ഗുളിക കഴിക്കണം . ഇതിനുള്ള സൗകര്യവും ജില്ലയിലെ എആർടി കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട് . കണക്കുകൾ ഇങ്ങനെ സംസ്ഥാനത്ത് 2005 ൽ 8094 പുരുഷന്മാരും 22,502 സ്ത്രീകളും ആണ് എയ്ഡ്സ് പരിശോധനയ്ക്ക വിധേയരായത് .ഇവരിൽ 1476 പുരുഷന്മാരും 1151 സ്ത്രീകളും ഉൾപ്പെടെ 2627 പേർക്കാണ് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചത് . 2019 ൽ 39,4642 പുരുഷന്മാരും 79,8104 സ്ത്രീകളും 4017 ഭിന്ന ലിംഗ വിഭാഗം ഉൾപ്പെടെ 11,96,763 പേരെ ആണ് പരിശോധിച്ചത് . 794 പുരുഷന്മാരും 412 സ്ത്രീകളും 5 ട്രാൻസ് ജെൻഡർ വിഭാഗക്കാർ ഉൾപ്പെടെ 1211 പേർക്ക് ആയിരുന്നു എച്ച്ഐവി അണുബാധ . ഈ വർഷം ഒക്ടോബർ വരെ 2,10,661 പുരുഷന്മാരും 5,25,773 സ്ത്രീകളും 2890 ട്രാൻസ് ജെൻഡർ വിഭാഗക്കാർ അടക്കം 7,39324 പേരെ ആണ് പരിശോധിച്ചത് . 452 പുരുഷന്മാർ , 250 സ്ത്രീകൾ , 3 ഭിന്ന ലിംഗ വിഭാഗക്കാർ അടക്കം 705 പേർ എച്ച്ഐവി ബാധിച്ചവർ ആണെന്ന് കണ്ടെത്തി . എച്ച്ഐവി ബാധിതർ വിവിധ വർഷങ്ങളിൽ : 2006 – 3348 , 2007 – 3972 , 2008 – 2748 , 2009- 2592 , 2015- 1494 , 2016 -1438 , 2017 – 1299 , 2018 – 1220 . കാസർകോട് ജനറൽ ആശുപത്രിയിലെ എആർടി സെന്ററിൽ 2010 മുതൽ 1262 പേർ ആണ് റജിസ്റ്റർ ചെയ്തത് . 808 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .

