KSDLIVENEWS

Real news for everyone

ആനുകൂല്യം നിഷേധിച്ചു ;
ക്ഷീരകർഷകന് 1.15 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

SHARE THIS ON

കാസർഗോഡ് : ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ച ക്ഷീര കർഷകന് 1.15 ലക്ഷം രൂപ ക്ഷീരസംഘം നഷ്ടപരിഹാരം നൽകാൻ കാസർകോട് ഉപഭോക്തൃ കോടതി വിധിച്ചു. ഭീമനടി കുറുഞ്ചേരിയിലെ ബി.കുഞ്ഞുമുഹമ്മദ് (72) നൽകിയ കേസിലാണ് വിധി. ഒരു ലക്ഷം രൂപ ക്ഷേമനിധി ആനുകൂല്യം നിഷേധിച്ച പേരിലുള്ള നഷ്ടപരിഹാരമായും 15,000 രൂപ കോടതി ചെലവുകൾക്കുമായാണ് സംഘം പരാതിക്കാരന് നൽകേണ്ടത്. കാലിക്കടവ് ക്ഷീരസംഘത്തിൽ പാലളക്കുന്ന ഇദ്ദേഹത്തിന് ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ നിഷേധിച്ചതിനെ തുടർന്ന് 2016 നവംബറിൽ നൽകിയ പരാതിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.പരാതിക്കാരനു വേണ്ടി അഡ്വ. സോജൻ കുന്നേൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!