ആശ്വാസം: രാജ്യത്തെ കോവിഡ് മുക്തർ 90 ലക്ഷത്തിലേക്ക് ; കോവിഡ് ബാധിതരുടെ എണ്ണം 94,99,414 ലക്ഷം ആയി ;
24 മണിക്കൂറിനിടെ 36,604 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 501 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 36,604 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 94,99,414 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 501 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,38,122 ആയി ഉയര്‍ന്നു. ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തിലേക്ക് അടുക്കുകയാണ്. 4,28,644 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
രോഗമുക്തി നേടിയവരുടെ എണ്ണം 90 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 89,32,647 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 43,062 പേര്‍ക്കാണ് അസുഖം ഭേദമായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

