KSDLIVENEWS

Real news for everyone

വിജിലന്‍സ് ഡയറക്ടറെ ഗവര്‍ണര്‍ വിളിപ്പിച്ചു

SHARE THIS ON

തിരുവനന്തപുരം: ബാർകോഴ കേസിൽ മുൻമന്ത്രിമാരായ വിഎസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരായ അന്വേഷണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർ വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചു.
മുൻമന്ത്രിമാരായതുകൊണ്ട് നിയമന അധികാരി എന്ന നിലയിൽ ഗവർണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താൻ സാധിക്കുകയുള്ളൂ.അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഇന്നലെയാണ് ഗവർണർക്ക് ലഭിച്ചത്. എന്നാൽ ഫയലിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടറെ നേരിട്ട് വിളിപ്പിക്കുന്നത്.
വിജിലൻസ് ഡയറക്ടർ വ്യാഴാഴ്ച അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് ഗവർണറെ കാണും. കൂടിക്കാഴ്ചയ്ക്ക് ശേഷമാവും മുൻമന്ത്രിമാർക്കെതിരായ അന്വേഷണത്തിന് അനുമതി നൽകുന്നതിൽ അന്തിമ തീരുമാനം ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!