KSDLIVENEWS

Real news for everyone

Covid_19 യുഎഇയില്‍ പുതുതായി 1,285 പേര്‍ക്കു കൂടി കോവിഡ് ; 713 പേര്‍ക്ക് രോഗമുക്തി

SHARE THIS ON

യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ്19 ബാധിതരായ 4 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 580 ആയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതുതായി 1,285 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 713 പേര്‍ കൂടി രോഗമുക്തി നേടിയതായും വ്യക്തമാക്കി. രാജ്യത്ത് ആകെ രോഗികള്‍: 1,71,434. രോഗം ഭേദമായവര്‍-1,56,380. ചികിത്സയില്‍ ഉള്ളത്: 14,474. ഇതുവരെ 17 ദശലക്ഷം പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സീന്‍ എടുക്കുന്നതു നിര്‍ബന്ധിതമാക്കാന്‍ പദ്ധതിയില്ലെന്നു പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് വാക്‌സീന്‍ വിതരണം ആരംഭിച്ചാല്‍ സ്വീകരിക്കണോ വേണ്ടയോ എന്നത് പൊതുജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ.സോഹ അല്‍ ബെയ്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!