KSDLIVENEWS

Real news for everyone

മംഗളൂരു ബോട്ട് അപകടം ; കാണാതായ ആറ് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

SHARE THIS ON

മം​ഗ​ളൂ​രു തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ല്‍ മത്സ്യബന്ധനത്തിനു പോയ ബോട്ട് മറിഞ്ഞ് കാണാതായ ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.ചിന്ദന്‍ ബൊക്കപത്‌ന, ഹസ്‌നയര്‍ ബെന്‍ഗ്രെ, സിയൗള്‍ ബെന്‍ഗ്രെ, അന്‍സാര്‍ ബെന്‍ഗ്രെ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തെരച്ചിലില്‍ ലഭിച്ചത്. പന്ദുരംഗ്(58), പ്രീതം(25) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.ബോളാര്‍ സ്വദേശി പ്രശാന്തിന്റെ ശ്രീ രക്ഷ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മം​ഗ​ളൂ​രു തീ​ര​ത്തി​ന് അ​ടു​ത്താ​യാ​ണ് അ​പ​ക​ടം. ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും​പ്പെ​ട്ട ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബോ​ട്ട് എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബോ​ട്ട് മ​റി​ഞ്ഞ വി​വ​രം അ​റി​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!