KSDLIVENEWS

Real news for everyone

ആഗ്ര മെട്രോ റെയിൽ പദ്ധതിക്ക് ഡിസംബർ 7 ന് തുടക്കമാകും

SHARE THIS ON

ആഗ്ര മെട്രോ റെയില്‍ പദ്ധതിക്ക് ഡിസംബര്‍ 7 ന്പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. 2019 ഫെബ്രുവരി 28 നാണ് ആഗ്ര മെട്രൊ നിര്‍മ്മാണത്തിനായുള്ള അനുമതി കേന്ദ്ര മന്ത്രാലയത്തില്‍ നിന്നും ലഭിച്ചത്. താജ് മഹല്‍, ആഗ്ര ഫോര്‍ട്ട് ,എത്മാദുള്ള, സിക്കന്ദര്‍ എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ നിര്‍മ്മിക്കുന്ന മെട്രൊ പദ്ധതി വിജയകരമാകുമെന്ന് അദ്ദേഹം അറിയിച്ചു.

8379.62 കോടി രൂപ ചിലവഴിച്ചാണ് മെട്രൊ റെയില്‍ നിര്‍മ്മിക്കുന്നത്. ഇത് സംസ്ഥാനത്ത് ഗതാഗത തിരക്കൊഴിവാക്കാനും യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കാനും ഉപയോഗപ്രദമാകുമെന്ന് ആഗ്രാ ജില്ല മജിസ്‌റ്റ്രേറ്റ് പ്രഭു എന്‍ സിംഗ് അറിയിച്ചു. മെട്രോ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്ന് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!