KSDLIVENEWS

Real news for everyone

സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം നാളെ മുതൽ

SHARE THIS ON

തിരുവനന്തപുരം: സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിന്ധിയുടെ ഭാഗമായി ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി സൌജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി നല്‍കുന്ന ഭക്ഷ്യ കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്.

കടല, പഞ്ചസാര, ചെറുപയര്‍, വെളിച്ചെണ്ണ, നുറുക്ക് ഗോതമ്ബ്, മുളകുപൊടി, തുവരപ്പരിപ്പ്, തേയില, ഉഴുന്ന് എന്നിവയെല്ലാം തുണിസഞ്ചിയിലാക്കി വിതരണം ചെയ്യും.

എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കും. ഒക്ടോബറിലെ കിറ്റ് ഡിസംബര്‍ 5 വരെ വാങ്ങാം. നവംബറിലെ കിറ്റ് ക്രിസ്മസ് കിറ്റിനൊപ്പം വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ മാസത്തിലെ റീടെയ്ല്‍ റേഷന്‍ വിതരണവും ഈ മാസം അഞ്ച് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 368 കോടി വീതമാണ് ചെലവഴിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായിരുന്നു തുക ചെലവഴിച്ചത്. ഇത്തവണ ബജറ്റ് വിഹതത്തില്‍ നിന്ന് കൂടി തുക അനുവദിച്ചിട്ടുണ്ട്. എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കും. 88,92,000 കിറ്റുകളാണ് വിതരണം ചെയ്യുക. ഒക്ടോബറിലെ കിറ്റ് വിതരണവും നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും ഡിസംബര്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. നവംബറിലെ കിറ്റ് വിതരണവും ഇതിനൊപ്പം തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!