KSDLIVENEWS

Real news for everyone

അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടു ; കർഷക സംഘടനകളുമായി ഡിസംബർ 9ന് കേന്ദ്രം വീണ്ടും ചർച്ച നടത്തും

SHARE THIS ON

ന്യൂ ഡൽഹി ; കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. അഞ്ചാംവട്ട ചർച്ചയാണ് പരാജയപ്പെട്ടത്. ഡിസംബർ 9ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചു

അതേസമയം തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ വൈകിയാൽ ചർച്ച ബഹിഷ്‌കരിക്കുമെന്ന് കർഷകനേതാക്കൾ മുന്നറിയിപ്പ് നൽകി. സമരത്തിൽ പങ്കെടുക്കുന്ന കുട്ടികളെയും മുതിർന്ന പൗരൻമാരെയും തിരിച്ചയക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. ഈ നിർദേശവും കർഷക നേതാക്കൾ തള്ളി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!