KSDLIVENEWS

Real news for everyone

ഡൽഹിയിലെ കൊടും തണുപ്പിൽ കർഷകർക്ക് കമ്പിളി വാങ്ങാൻ 1 കോടി നൽകി ദിൽജിത്ത്

SHARE THIS ON

ഡൽഹി: കർഷക ബില്ലിനെതിരേ തലസ്ഥാന ന​ഗരിയിൽ സമരം ചെയ്യുന്ന കർഷകർക്ക് തണുപ്പിനെ അതിജീവിക്കാൻ കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി നൽകി ഗായകൻ ദിൽജിത് ദോസാൻഝ്. പഞ്ചാബി ഗായകൻ സിൻഘയാണ് ഇത് സംബന്ധിച്ച വാർത്ത ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചത്.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രം​ഗത്ത് വന്ന സിനിമാപ്രവർത്തകരിൽ ഒരാളാണ് ദിൽജിത്ത്. ഡൽഹി-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ദിൽജിത് സന്ദർശിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. കർഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരേ കടുത്ത വിമർശനവുമായി ദിൽജിത്ത് രം​ഗത്ത് വന്നത് വലിയ ചർച്ചയായിരുന്നു. കർഷക സമരത്തിനെത്തിയ മൊഹിന്ദർ കൗർ എന്ന വയോധികയെ, ഷാഹീൻ ബാഗ് ദാദി എന്നറിയപ്പെടുന്ന ബിൽകിസ് ബാനുവായി കങ്കണ ചിത്രീകരിച്ചു.
100 രൂപ കൊടുത്താൻ സമരത്തിന് ഇറങ്ങുന്നവരാണ് ഇവരെന്നായിരുന്നു പരാമർശം. കങ്കണയ്ക്ക് സാമാന്യബുദ്ധിയില്ലെന്നും മുതിർന്നവരെ ഏങ്ങിനെ ബഹുമാനിക്കണമെന്ന് തങ്ങൾ പഠിപ്പിക്കാമെന്നും ദിൽജിത്ത് കുറിച്ചു.
സർക്കാറിനോട് ഞാൻ അപേക്ഷിക്കുന്നു, പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറരുത്. ഈ പ്രശ്നത്തെ ചെറുതാക്കി കാണരുത്. നമുക്ക് അന്നം തരുന്നവരാണ് ഇവർ. കർഷകർ എന്താണോ പറയുന്നത് അത് സർക്കാർ കേൾക്കാനുള്ള മനസ്സു കാണിക്കണം- ദിൽജിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!